കൊച്ചി: പ്രതിസന്ധികളോട് പോരാടി സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ആനി ശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു ഹൈക്കോടതി അഭിഭാഷകന് അഡോഫിന്‍ മാമച്ചൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൈഫലിന്റെ യുആര്‍എല്‍ സഹിതമാണ് പരാതി നൽകിയത്.
അധിക്ഷേപം നടത്തിയ വ്യക്തി താനടങ്ങുന്ന അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളതാണെന്നും തങ്ങളെല്ലാം അവരുടെ നടപടിയെ ശക്തമായി തന്നെ അപലപിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇതിനോടകം നിരവധി പേര് സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു.
Post Your Comments