KeralaLatest NewsNews

തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസില്‍ മുഖ്യപ്രതി പിടിയില്‍

പാലക്കാട്: തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദുണ്ണിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്.

Read Also : അടുപ്പിലേയ്ക്ക് സാനിറ്റൈസര്‍ ഒഴിച്ചു: എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുണ്ണിയാണ്. 2019 ല്‍ രണ്ടിടങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കാള്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായാണ് പരാതി. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. യുവാക്കള്‍ നഗ്‌ന ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. 2019 ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തത്. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അടുത്തിടെയാണ് പീഡനത്തിനിരയായ വിവരവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും അമ്മ അറിഞ്ഞത്. വിവാഹവാഗ്ദാനം ചെയ്ത യുവാവിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അമ്മ പറയുന്നു. വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചതിന്റെ ഭാഗമായി പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായപ്പോഴാണ് തൃശൂരില്‍ ചികിത്സ തേടിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button