Latest NewsKeralaNews

സുഭദ്ര കൊലപാതകം: പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് മണിപ്പാലില്‍ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയായ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും കൈക്കലാക്കിയായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read Also: അമ്മ താരസംഘടന ട്രേഡ് യൂണിയന്‍ മാതൃകയിലാക്കണം,ആവശ്യം ഉന്നയിച്ച് 20ഓളം അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു: ബി ഉണ്ണികൃഷ്ണന്‍

സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശര്‍മിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടില്‍ എത്തിച്ചത് സ്വര്‍ണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാന്‍ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികള്‍ ഉറപ്പിച്ചിരുന്നു.

വീടിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരില്‍ മാത്യുവും ശര്‍മിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാന്‍ ചെന്ന ദിവസം ആ വീട്ടില്‍ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നല്‍കിയ മൊഴി. ഓഗസ്റ്റ് ഏഴിനാണ് വീട്ടില്‍ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാന്‍ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടില്‍ ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button