Latest NewsIndiaNews

വനിതാ മതിൽ കെട്ടുന്നതല്ല, ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം: മോദി 2.0 യിലെ നാരീ ശക്തി

ഡൽഹി: സ്ത്രീശാക്തീകരണം എന്താണെന്ന് വ്യക്തമാക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലേക്ക് നോക്കിയാൽ മതി. പുഃനസംഘടനയെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് ആറു വനിതകളെ കൂടി ഉള്‍പ്പെടുത്തിയപ്പോൾ കേന്ദ്ര മന്ത്രിസഭയിലെ ആകെ വനിതകളുടെ എണ്ണം പതിനൊന്നായി. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് മോദി സർക്കാർ.

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കമ്പനികളുടെയും വ്യവസായങ്ങളുടേയും അധിക ചുമതല കൂടി നൽകി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതി ഇറാനിക്ക് നൽകിയിരിക്കുന്നത്. ടെക്സ്റ്റൈൽ വകുപ്പ് ഒഴിഞ്ഞശേഷമാണ് സ്മൃതി ഇറാനി വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തത്. ഉത്തർ പ്രദേശിലെ മിർസാപുർ എം പിയായ അനുപ്രിയ പട്ടേലാണ് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി. കർണ്ണാടകയിൽ നിന്നുള്ള ശോഭാ കരന്തലാജെ ഊർജ്ജം, ഗ്രാമവികസനം, ഭക്ഷ്യവകുപ്പുകൾ എന്നിവ കൈകാര്യം ചെയ്യും.

Also Read:ചാണകത്തിൽ നിന്നുള്ള ഇന്ത്യയുടെ ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി

വിദേശകാര്യ വകുപ്പിനൊപ്പം സാംസ്കാരിക വകുപ്പിന്റെയും സഹചുമതല കൂടി മീനാക്ഷി ലേഖി വഹിക്കും. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ദർശന ജാർദോഷ് ടെക്സ്റ്റൈൽസ് വകുപ്പിന്റെയും റെയിൽവേയുടെയും ചുമതല വഹിക്കും. ഝാർഖണ്ഡിലെ ജോഡർമ എം.പി അന്നപൂർണ്ണാദേവിയാണ് വിദ്യാഭ്യാസവകുപ്പ് കൈകകാര്യം ചെയ്യുക. ത്രിപുരയിൽ നിന്നുള്ള പ്രതിമ ഭൗമികിന് സാമൂഹ്യനിതീ ശാക്തീകരണ വകുപ്പും മഹാരാഷ്ട്രയിലെ ദിൻദോരിയിൽ നിന്നുള്ള ഡോ.ഭാരതി പവാറിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പുമാണ് നോക്കുക.

സ്വാധി നിരഞ്ജൻ ജ്യോതി ഉപഭോക്തൃ മന്ത്രാലയത്തിലും, രേണുക സിംഗ് സരൂത പട്ടികവർഗ്ഗവിഭാഗ മന്ത്രാലയത്തിലും തുടരും.ഇതിൽ ഏഴ് പേരും പുതിയതായി മന്ത്രിസഭയിലെത്തിയതാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്ത്രീശാക്തീകരണത്തിന്റെ പേരിൽ ഘോരം പ്രസംഗിക്കുന്നവർ ഇത് കണ്ടു പടിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്ത്രീശാക്തീകരണമെന്നത് വനിതാ മതിൽ കെട്ടുന്നതല്ലെന്നും ഇതുപോലെ മികച്ച മാതൃകയാകുന്നതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button