കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. നാല് ദിവസം പിന്നിട്ടിട്ടും രണ്ടാം പ്രതിയായ ഇന്ത്യേഷിനെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്. ഇയാള്‍ ജില്ല വിട്ടതായാണ് സൂചന.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് യുവതിയെ കൊണ്ടുപോയ അതേ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് കടന്നുകളഞ്ഞത്. KL 57 B 9587 നമ്പറിലുള്ള സ്‌കൂട്ടര്‍ ഇന്ത്യേഷിന്റെ പേരിലുള്ളതാണ്. പീഡനം നടന്നതിന് ശേഷം ഒരു തവണ ഇയാള്‍ വീട്ടിലെത്തിയിരുന്നു. വീട്ടിലും ഇയാള്‍ പോകാനിടയുള്ള മറ്റ് സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യേഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിലവില്‍ ഇയാള്‍ മലപ്പുറത്തേയ്ക്ക് കടന്നതായാണ് സൂചന. റിമാന്റിലുളള ഒന്നാം പ്രതി ഗോപീഷിനെയും മൂന്നാം പ്രതി മുഹമ്മദ് ഷമീറിനെയും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments