
തിരുവനന്തപുരം : സഹവേഷങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് ശാന്തകുമാരി. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെപ്പറ്റി വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും വർദ്ധിച്ചു വരുകയാണ്. തന്നെക്കുറിച്ചു വരുന്ന വാർത്തകളെക്കുറിച്ചു പ്രതികരിക്കുകയാണ് നടി.
ആരൊക്കെയോ താന്‍ ഹാര്‍ട്ട് ഓപ്പറേഷന് കഴിഞ്ഞ് കിടക്കുകയാണെന്ന് ഒരു കിംവദന്തി പറഞ്ഞു പരത്തിയെന്നും ഇതിന് പിന്നാലെ അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടെന്നുമാണ് ശാന്തകുമാരി പറയുന്നത്.
‘തനിക്ക് ഓപ്പറേഷൻ കഴിഞ്ഞെന്നു അറിഞ്ഞ് പലരും തന്നെ കാണാന്‍ വന്നു. പലരും സൂക്ഷിക്കണമെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞു. തുറുപ്പ് ഗുലാന് സിനിമയില്‍ അഞ്ച് ദിവത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ സര്‍ജറി കഴിഞ്ഞിരിക്കുന്നെന്നു കരുതി തനിക്ക് ഷൂട്ടിന് പോകാന്‍ വണ്ടി അയച്ചില്ല, മരുന്ന് കഴിച്ച് വിശ്രമിക്കാന്‍ അവര്‍ പറഞ്ഞു. വിളിക്കുന്നവരൊക്കെ ഇങ്ങനെ പറയാന്‍ തുടങ്ങി. സിനിമയിലെ അവസരങ്ങള്‍ പലതും നഷ്ടപ്പെടാന്‍ തുടങ്ങി’- ശാന്തകുമാരി പറഞ്ഞു
‘ അന്ന് പലരും തന്നെ സഹായത്തിനെത്തി. ചിലര്‍ പെെസയായിട്ടൊക്കെ തന്ന് സഹായിച്ചു. ജഗതിച്ചേട്ടന് സിദ്ധിക്ക് ലാൽ എന്നിവരൊക്ക സഹായിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആന്റണി പൊരുമ്പാവൂരിന്റെ കെെയിലൊക്കെ പെെസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖവുമില്ലാതെ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞ് പരത്തിയത്. അഞ്ച് വര്‍ഷം ഞാന്‍ വളരെ കഷ്ടപ്പെട്ടു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല, ആരുടെയെങ്കിലും കാര്യങ്ങള്‍ അറിയാമെങ്കില്‍ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല, എന്നിട്ടും എന്തിന് ഇങ്ങനെ ചെയ്തു എന്നറിയില്ല. ഒരു പാട് വിഷമിച്ചു, കഷ്ടപ്പെട്ടു’- ശാന്തകുമാരി ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments