കൊച്ചി: ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന മാലികിന്റെ ട്രെയിലർ പുറത്തുവിട്ടു.. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ള സിനിമയിൽ സുലൈമാൻ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ചിത്രം ജൂലായ് 15ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിനായി ഗംഭീര മേക്കോവറാണ് ഫഹദ് നടത്തിയിട്ടുള്ളത്. 20 കിലോയോളം ഭാരം കഥാപാത്രത്തിനായി ഫഹദ് കുറച്ചിരുന്നു. 20 വയസ് മുതൽ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read Also:- ലങ്കൻ പര്യടനം: ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും ഒരുക്കുന്നു.
Post Your Comments