കോഴിക്കോട്: ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘നമ്മള്‍ ബേപ്പൂര്‍’ പദ്ധതിയുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള വിശിഷ്ടാതിഥിയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി ബഷീറിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കേന്ദ്രം ഇവിടെ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. ‘രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ ടൂറിസം മേഖലയില്‍ ലിറ്റററി സര്‍ക്യൂട്ട് എന്ന സംവിധാനം വരികയാണ്. ‘ബഷീറിന്റെ കൃതികള്‍ ഏതു കാലത്തും ആ കാലഘട്ടത്തിന്റെ സാഹചര്യത്തിനനുസരിച്ച് പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു. 50 വര്‍ഷം മുന്‍പ് എഴുതിയത് ഇന്നും ജനങ്ങളില്‍ വലിയ പ്രാധാന്യമുള്ളതായി മാറുന്നു. ഇന്നും ബഷീറിന്റെ കൃതികള്‍ മനുഷ്യപക്ഷത്താണെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
Post Your Comments