കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിക്കുകയുണ്ടായി. ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് നടപടികൾ സ്വീകരിക്കുന്നത്. റോഡിനു വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് സഹായത്തോടെയാകും നടപടികൾ.
‘ റിംഗ് റോഡ് ‘ കോൾ – ഇൻ പരിപാടിയിലൂടെ ലഭിച്ച പരാതിയെ തുടർന്ന് കോഴിക്കോട് നല്ലളത്തെ വാഹനങ്ങൾ നീക്കം ചെയ്യുന്ന കാര്യം ചർച്ച ചെയ്തപ്പോഴും വളരെ പോസറ്റീവ് ആയിട്ടായിരുന്നു കലക്ടർ പ്രതികരിച്ചത്. അത് കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചത് അഭിനന്ദനാർഹം തന്നെ.
Read Also: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
Post Your Comments