KeralaNattuvarthaLatest NewsNewsIndia

മുഹമ്മദിന് വേണ്ടി പ്രധാനമന്ത്രി ഇടപെടണം: 6 കോടിയുടെ ഇളവ് ലഭിക്കാൻ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടണമെന്ന് ജനങ്ങൾ

കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്കായി പ്രധാനമന്ത്രി ഇടപെടണമെന്ന് ജനങ്ങൾ. മനുഷ്യസ്‌നേഹികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചകൊണ്ട് സമാഹരിച്ചത് മരുന്ന് വാങ്ങാന്‍ ആവശ്യമായ 18 കോടി രൂപയാണ്. എന്നാൽ ഈ പണത്തിൽ നിന്ന് ഇറക്കുമതി തീരുവയായ ആറു കോടി പ്രധാനമന്ത്രി ഇടപെട്ട് ഒഴിവാക്കണമെന്നാണ് ജനങ്ങൾ ആവശ്യമുന്നയിച്ചത്.

Also Read:സഹകരണ ബാങ്കില്‍ നിന്ന് 1.66 കോടി വെട്ടിച്ചു, സിപിഎം ഏരിയാ സെക്രട്ടറിയുടെ മകന്‍ പിടിയില്‍

എസ്.എം.എ ബാധിച്ച കുട്ടികള്‍ക്കായി ‘സോള്‍ജെന്‍സ്മ’ മരുന്ന് മുൻപും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. അന്ന് പ്രധാനമന്ത്രി കുട്ടികളുടെ ആവശ്യത്തിന് വേണ്ടി 6 കോടിയോളം വരുന്ന നികുതിയിളവ് നല്‍കിയിരുന്നു.

സെക്കന്തരാബാദിലെ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ ആയാന്‍ഷ് ഗുപ്ത എന്ന മൂന്നുവയസുകാരനും, മുംബൈയിലെ ടീരാ കമ്മത്ത് എന്ന ആറുമാസം പ്രായമുള്ള കുട്ടിയ്ക്കും ആറ് കോടി നികുതിയിളവ് കേന്ദ്രം നല്‍കിയിരുന്നു.
സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button