KeralaNattuvarthaLatest NewsNews

ഇവിടെ നിക്ഷേപിക്കാൻ വരുന്നവർ ‘എന്നാപ്പിന്നെ, അനുഭവിച്ചോ ട്ടാ..’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

വി-ഗാർഡ് എങ്ങനെ ബിസിനസ് രംഗത്ത് വിജയിച്ചു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?

പാലക്കാട്: കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ മുൻ നിരയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കേരളത്തിലെ വ്യവസായികളിൽ മുൻ നിരയിലുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ‘വി-ഗാർഡ്’ ബിസിനസിൽ എങ്ങനെ വിജയിച്ചു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് ശ്രീജിത്ത് പണിക്കർ.

വി-ഗാർഡിന്റെ മിക്ക ഉത്പന്നങ്ങളും അന്യ സംസ്ഥാനങ്ങളിലാണ് നിർമ്മിക്കുന്നതെന്ന് ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു. സ്റ്റെബിലൈസർ നിർമ്മാണം സിക്കിമിൽ. ഇലക്ട്രിക് വാട്ടർ ഹീറ്റർ നിർമ്മാണം സിക്കിമിലും ഹിമാചൽ പ്രദേശിലും. സോളാർ വാട്ടർ ഹീറ്റർ, പമ്പ്, മോട്ടർ എന്നിവയുടെ നിർമ്മാണം തമിഴ്നാട്ടിൽ. ഫാൻ നിർമ്മാണം ഹിമാചൽ പ്രദേശിൽ. വയറിങ് കേബിൾ നിർമ്മാണം തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലും. വി-ഗാർഡ് എങ്ങനെ ബിസിനസ് രംഗത്ത് വിജയിച്ചു എന്ന് ഇപ്പോൾ മനസ്സിലായില്ലേ? എന്ന് ശ്രീജിത്ത് ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്റ്റെബിലൈസർ നിർമ്മാണം സിക്കിമിൽ. ഇലക്ട്രിക് വാട്ടർ ഹീറ്റർ നിർമ്മാണം സിക്കിമിലും ഹിമാചൽ പ്രദേശിലും. സോളാർ വാട്ടർ ഹീറ്റർ നിർമ്മാണം തമിഴ്നാട്ടിൽ. പമ്പ്, മോട്ടർ നിർമ്മാണം തമിഴ്നാട്ടിൽ. ഫാൻ നിർമ്മാണം ഹിമാചൽ പ്രദേശിൽ. വയറിങ് കേബിൾ നിർമ്മാണം തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലും.
വി-ഗാർഡ് എങ്ങനെ ബിസിനസ് രംഗത്ത് വിജയിച്ചു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ഇവിടെ നിക്ഷേപിക്കാൻ വരുന്നവർ “എന്നാപ്പിന്നെ, അനുഭവിച്ചോ ട്ടാ…”

shortlink

Related Articles

Post Your Comments

Related Articles


Back to top button