Latest NewsNewsIndia

രാജ്യത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ശ്യാമ പ്രസാദ് മുഖര്‍ജി ജയന്തിയില്‍ പ്രണാമം അര്‍പ്പിച്ച്‌ മോദി

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചിരിക്കുന്നത്

ന്യൂഡൽഹി : ഡോ.ശ്യമപ്രസാദ് മുഖര്‍ജി ജയന്തിയില്‍ പ്രണാമം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചിരിക്കുന്നത്.

Read Also :  കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

‘ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജയന്തിയില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉന്നതമായ ആശയങ്ങള്‍ നമ്മുടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. ഡോ. മുഖര്‍ജി ഇന്ത്യയുടെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചു. ശ്രദ്ധേയനായ ഒരു പണ്ഡിതനും ബുദ്ധിജീവിയും എന്ന നിലയിലും അദ്ദേഹം ബഹുമാന്യനാണ്’- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button