ആദിലാബാദ്: ഒരു മണിക്കൂറില്‍ ഒരു ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് തെലങ്കാനയിലെ ആദിലാബാദ് ജില്ല. ഗ്രീന്‍ ഇന്ത്യന്‍ ചലഞ്ച് എന്ന പദ്ധതി നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന ത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ആദിലാബാദ് ജില്ല ഈ പദ്ധതിയിലൂടെ സ്വന്തമാക്കിയത്.
ഈ സംരംഭം രാജ്യത്തിനുതന്നെ അഭിമാനകരമായി മാറിയിരിക്കുകയാണെന്ന് വിലയിരുത്തലിനെത്തിയ വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഉദ്യമം പൂര്‍ത്തിയാക്കിയ സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും, സംഘാടകര്‍ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. 200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖലയില്‍ ഭൂമിയെ പത്ത് മേഖലകളായി വിഭജിച്ച് ഏകദേശം അഞ്ച് ലക്ഷത്തോളം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ‘മിയാവാക്കി’ മാതൃകയിലാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്.
Post Your Comments