Latest NewsKeralaNews

കോവിഡ് വൈറസ് ബാധയെ തുടർന്ന് ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കും:പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു.

Read Also: നഗ്നനാക്കി തന്നെ കസ്റ്റംസ് മർദ്ദിച്ചെന്ന് അർജുൻ ആയങ്കി: ഭാര്യയുടെ മൊഴിപോലും അർജുന് എതിരാണെന്ന് കസ്റ്റംസ്

‘കോവിഡിന്റെ രണ്ടാംതരംഗം ഡൽഹിയെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാർഗമായ വ്യക്തി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. കോവിഡ് മൂലം ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഏകവരുമാനമായിരുന്ന അംഗം മരിച്ച കുടുംബങ്ങൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നൽകാനും സർക്കാർ തീരുമാനിച്ചുവെന്നും അരവിന്ദ് കെജ്‌രിവാൾ വിശദമാക്കി.

ഇത്തരം കുടുംബങ്ങളിൽ സർക്കാരിന്റെ പ്രതിനിധികൾ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സഹായം യാതൊരു Deവിധത്തിലും തടസ്സപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഡെല്‍റ്റ പടരുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറയുന്നു: ആശങ്ക അറിയിച്ച് ഇസ്രായേല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button