വിഴിഞ്ഞം: കബളിപ്പിക്കാൻ കൂട്ടുകാർ ഫോൺ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ലാസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
Also Read:പുലരും മുൻപേ 4 മണിക്കൂറു കൊണ്ട് പട്ടാളം പണി തീർത്തു: വിളക്കുംതറ മൈതാനി പട്ടാളം കെട്ടി അടച്ചു
വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് രണ്ടാഴ്ച മുന്‍പ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു.
ഇതിന്റെ വിഷമത്തില്‍ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചിരുന്നു.
ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വീട്ടിലെത്തി കാര്യമറിയിച്ചു. അയല്‍ക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയെ കണ്ടത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമായതോടെ അത് വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളും സംസ്ഥാനത്ത് ദിനം പ്രതി വർധിക്കുകയാണ്.
Post Your Comments