കണ്ണൂര്‍: വിവാദങ്ങളെ തുടര്‍ന്ന് തല്ക്കാലം പിന്‍വാങ്ങിയിരുന്ന പട്ടാളം സെന്റ് മൈക്കള്‍സ് സ്കൂളിനു സമീപത്തെ മൈതാനത്ത് വേലികെട്ടി. സമീപത്തെ സെന്റ് മൈക്കിള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തല്ക്കാലം നിഷേധിക്കാതെ മൈതാനത്തിന്റെ മൂന്നു ഭാഗത്തായാണ് പട്ടാളം വേലി കെട്ടിയത്. രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്. 4 മണിക്കൂർ കൊണ്ട് പണി തീർത്ത് പട്ടാളം മടങ്ങി.
പ്രവേശന വഴി വിലക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾസ് സ്കൂൾ അധികൃതർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാൻ മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം.വിളക്കും തറ മൈതാനി വേലികെട്ടി അടയ്ക്കാൻ നേരത്തേ പട്ടാളം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടിതിരിക്കാൻ ഡിഫൻസ് സെക്യൂരിറ്റി കോപ്സ് (ഡിഎസ്സി) അധികൃതർ എത്തിയപ്പോൾ രാഷ്ട്രീയ പാർട്ടി നേതൃത്വവും സ്‌കൂൾ അധികൃതരും പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയായിരുന്നു.
നിലവില്‍ സ്കൂളിെന്റ പ്രവേശനം തടസ്സപ്പെടുത്തില്ലെ ന്ന് അദ്ദേഹം ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഭാവിയില്‍ മൈതാനത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ സ്കൂളിലേക്കുള്ള വഴി നിലനിര്‍ത്തുന്നത് സംബന്ധിച്ച് അദ്ദേഹം ഉറപ്പൊന്നും നല്‍കിയില്ല. പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നീക്കം സ്കൂൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.2500 കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള ഏക വഴി മൈതാനിയിലൂടെയാണ്. ഈ ഭാഗം അടുത്ത കാലത്താണ് എ–വൺ ലാൻഡ് ആയി ഡിഎസ്സി പ്രഖ്യാപിച്ചത്. ഇതോടെയാണ് മൈതാനി അടയ്ക്കാനുള്ള നീക്കം പട്ടാളം ആരംഭിച്ചത്.
Post Your Comments