ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പ്രതിപക്ഷ കക്ഷിനേതാക്കൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ചേർന്നാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചിരിക്കുന്നത്.
ഭീമ കൊറേഗാവ് കേസിൽ തടവിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ നീക്കം. ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയിൽമോചിതരാക്കണമെന്ന് കത്തിൽ നേതാക്കൾ ആവശ്യപ്പെടുന്നു. ഫാ. സ്റ്റാൻ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നും നേതാക്കൾ പറയുന്നു.
ചൊവ്വാഴ്ച്ചയാണ് ഫാദർ സ്റ്റാൻ സ്വാമി മരിച്ചത്.
Read Also: ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല : ഭക്ഷണം കാല്കൊണ്ട് തട്ടിത്തെറിപ്പിച്ച യുവാവിന് നേരെ പ്രതിഷേധം
Post Your Comments