തിരുവനന്തപുരം : സന്തോഷ് പണ്ഡിറ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിച്ചും അവജ്ഞയോടും കൂടി കണ്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വരവ് കാത്തിരിക്കുകയാണ് പലരും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരില്‍ പ്രധാന വ്യക്തി എന്ന നിലയില്‍ എടുത്തുപറയേണ്ട ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. ഭക്ഷ്യ ധാന്യ കിറ്റുകളും, പഠന ഉപകരണങ്ങളുമൊക്കെ അദ്ദേഹം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നല്‍കാറുണ്ട്.
എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ വാക്ക് പാലിക്കുന്നയാള് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കുട്ടിക്ക് പഠിക്കാന്‍ മൊബൈല്‍ ഫോണ്‍ തന്ന് സഹായിക്കണമെന്ന് പറഞ്ഞയാള്‍ക്ക് കൊടുത്ത വാക്കാണ് അദ്ദേഹം പാലിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് പാപ്പനംകോട് കോര്‍പറേഷന്‍ കൗണ്‍സിലറാണ് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നന്ദി സന്തോഷ് പണ്ഡിറ്റ്
‘കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാപ്പനംകോട് വാര്‍ഡിലെ കുറച്ചു കുടുംബങ്ങള്‍ക്ക് സഹായവുമായി (തയ്യല്‍ മെഷീന്‍, പഠന ഉപകരണ വസ്തുക്കള്‍, ഭക്ഷ്യധാന്യ കിറ്റുകള്‍) എന്നിവ നിര്‍ദ്ധനരായ കുറച്ചു കുടുംബങ്ങള്‍ക്കും നല്‍കുന്നതിനായി സന്തോഷ് പണ്ഡിറ്റ് ഇവിടെ വന്നു. അങ്ങനെ കുറേ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍, അതുപോലെ പഠന ഉപകരണങ്ങള്‍ എന്നിവ വാര്‍ഡിലെ കുറിച്ച് കുട്ടികള്‍ക്ക് നല്‍കി കൊണ്ടിരുന്ന അവസരത്തില്‍ അവിടെ വന്ന് ഒരു ചേട്ടന്‍ അദ്ദേഹത്തോട് പറഞ്ഞു എന്റെ മകന് പഠിക്കാന്‍ ഒരു മൊബൈല്‍ തന്ന് സഹായിക്കണം എന്ന് അപ്പോള്‍ അദ്ദേഹം പറഞ്ഞു രണ്ടുദിവസത്തിനുള്ളില്‍ ഞാന്‍ തിരികെ മൊബൈലുമായി വരാം എന്ന്. പക്ഷേ തിരികെ വരുമെന്നും മൊബൈല്‍ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് കാര്യവുമായി പോകുമ്പോള്‍ മറക്കും എന്ന് വിചാരിച്ചു. പക്ഷേ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി മൊബൈലുമായി തിരികെ വന്ന് എന്നെ വിളിക്കുകയുണ്ടായി എപ്പോള്‍ മൊബൈല്‍ കൊടുക്കാം എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം ഇന്ന് തന്നെ വന്നു മൊബൈല്‍ ആ മോന്റെ കയ്യില്‍ ഏല്‍പ്പിച്ചു കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു’ – കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആശാ നാഥ് പറഞ്ഞു.
NB:ആ കുടുംബത്തിന് അനുവാദത്തോടുകൂടി തന്നെയാണ് ഈ വീഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്യുന്നത്.
വാര്‍ഡില്‍ ഇതുവരെ 5 മൊബൈലുകള്‍ നിര്‍ധനരായ പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനായി സഹായിച്ച റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,പ്രിയ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി.
Post Your Comments