Latest NewsKeralaNews

ജി.വി രാജ സ്പോർട്സ് സ്‌കൂളിൽ 16 കോടിയുടെ നവീകരണം: നിർമാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ 16 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതികൾ ഉടൻ പൂർത്തിയാകും. മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി അവ നാടിനു സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക വിദ്യാലയമായി ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ മാറുമെന്നം അദ്ദേഹം പറഞ്ഞു. മൈലത്തെ ജി.വി. രാജ സ്പോർട്സ് സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘ഷാന്‍ മുഹമ്മദിന് പരസ്യ സംരക്ഷണം, മാത്യു കുഴല്‍നാടന്‍ കേരളത്തിന് അപമാനം’: നാളെ പ്രതീകാത്മക ജനകീയ വിചാരണയുമാ…

ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്, ആധുനിക സിന്തറ്റിക് ഗ്രാസ് ഫുട്ബോൾ കോർട്ട്, മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം, ഹൈടെക് ജിംനേഷ്യം, ഹോക്കി ടർഫ്, സ്മാർട്ട് ക്ലാസ്റൂമുകൾ, ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റൽ എന്നിവയാണു ജി.വി. രാജയിൽ ഒരുങ്ങുന്നത്. ഒട്ടുമിക്ക പദ്ധതികളുടേയും നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന ജോലികൾകൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.

അടുത്ത അധ്യയന വർഷം വിദ്യാർഥികളെത്തുമ്പോൾ പുതുമോടിയിൽ ഇവിടെ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. കായിക പഠന മേഖലയിൽ ലോകത്തെ നൂതന സംവിധാനങ്ങളെല്ലാം ജി.വി. രാജയിൽ ഉണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ തിലകക്കുറിയായി ജി.വി. രാജ സ്‌കൂൾ മാറുമെന്നും മന്ത്രി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

ജി. സ്റ്റീഫൻ എം.എൽ.എ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ഒളിംപ്യൻ മേഴ്സി കുട്ടൻ, കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ഡയറക്ടർ കെ.എസ്. ബിന്ദു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read Also: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൂടുതൽ വാക്‌സിൻ ഉടൻ വിതരണം ചെയ്യും : കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button