Latest NewsNewsIndia

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൂടുതൽ വാക്‌സിൻ ഉടൻ വിതരണം ചെയ്യും : കേന്ദ്രം

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 37.07 കോടി വാക്‌സിൻ ഡോസുകളാണ്  വിതരണം ചെയ്തത്

ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1.66 കോടി കോവിഡ് വാക്‌സിൻ സ്‌റ്റോക്കുണ്ടെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടുതൽ വാക്‌സിൻ ഉടൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 37.07 കോടി വാക്‌സിൻ ഡോസുകളാണ്  വിതരണം ചെയ്തത്. 23,80,000 ഡോസുകൾ കൂടി ഉടൻ വിതരണം ചെയ്യും. ഇതിൽ 35,40,60,197 ഡോസുകൾ ഉപയോഗപ്പെടുത്തിയതായും കേന്ദ്രം വ്യക്തമാക്കി.

Read Also  :  ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കാം : കേന്ദ്രത്തോട് ഹൈക്കോടതി

കോവിഡ് പ്രതിരോധത്തിനായുള്ള മൂന്നാം ഘട്ട വാക്‌സിനേഷൻ രാജ്യത്ത് പുരോഗമിക്കുകയാണ്. കോവിഡിനെതിരെയുള്ള പോരാട്ടം വർധിപ്പിക്കുന്തിനായി നിലവിൽ നാല് വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കൊവാക്‌സിൻ, കൊവിഷിൽഡ്, സ്പുട്‌നിക് v, മോഡേണ എന്നീ വാക്‌സിനുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button