Latest NewsKeralaNattuvarthaNews

സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു

വിളിച്ചത് സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടി

കൊല്ലം: വിവാദ ഫോൺ കോളിന് പിന്നിലെ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് എം.എൽ.എ യെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

നേരത്തെ, സഹായം ചോദിച്ച വിദ്യാർഥിയോട് മുകേഷ് രൂക്ഷമായി പ്രതികരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി എത്തിയ മുകേഷ്, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തന്നെ ചിലർ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button