ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനും മലപ്പുറം സ്വദേശിയുമായ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്നു വ്യക്തമാക്കി കൊണ്ടുള്ള കുറ്റപത്രമാണ് യുപി പോലീസ് കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പന്റെ ഭീകരബന്ധങ്ങള്‍ തെളിയിക്കുന്ന തെളിവുകളും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സിദ്ദിഖ് കാപ്പന്റെ വിദേശയാത്രകളാണ് ഇപ്പോൾ വൈറലാകുന്നത്. അറസ്റ്റിലാകുന്നതിനു മുൻപ് കാപ്പൻ വിദേശയാത്രകൾ നടത്തിയിരുന്നു. ഇതെല്ലാം പോലീസ് വിശദമായി അന്വേഷിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. കാപ്പന്റെ ദക്ഷിണാഫ്രിക്ക – ജോര്‍ജിയ യാത്രകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ പോയതെന്നാണ് ഉയരുന്ന വാദം.
ആഗോള തീവ്രവാദത്തിന് പണം ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക എന്ന ഖ്യാതി നിലനിൽക്കുമ്പോഴാണ് കാപ്പന്റെ വിദേശയാത്ര എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഇന്ത്യയിലേക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ ഭൂരിപക്ഷവും ഇവിടങ്ങളിൽ നിന്നാണ്. കാപ്പനു ഇത്തരം സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്നാണു ഉയരുന്ന ചോദ്യം.
Also Read:ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ, അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി വത്തിക്കാൻ
ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ കാപ്പൻ 2017 ല്‍ ജോര്‍ജിയയും സന്ദര്‍ശിച്ചിരുന്നു. 2017 ജനുവരി 25 മുതല്‍ 2017 മെയ് 24 വരെയായിരുന്നു കാപ്പന്റെ ജോര്‍ജ്ജിയ വിസയുടെ കാലാവധി. വിദേശയാത്ര നടത്തുന്നതിന് മുൻപ് കാപ്പൻ തന്റെ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഇന്ത്യൻ രാഷ്ട്ര പിതാവായി മോദിജി സ്വയം നിയമിതനായി’, ‘ഇനി അഭിനവ നാഥുറാം ഗോഡ്‌സയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്‌നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു’ എന്നിങ്ങനെയായിരുന്നു കാപ്പൻ ഇക്കാലയളവിൽ തന്റെ ഫേസ്‌ബുക്കിൽ എഴുതിയിരുന്നത്.
ഇന്ത്യയില്‍ മോദി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഈ സമയങ്ങളിൽ നടത്തി വന്നിരുന്നു എന്നാണു ഇത് വ്യക്തമാക്കുന്നത്. കാപ്പന്റെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന സൂചന ഒളിഞ്ഞിരിക്കുന്നുണ്ട്. മോദിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നിരുന്നു എന്ന ശക്തമായ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ.
Post Your Comments