കോയമ്പത്തൂർ : രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോയമ്പത്തൂരിലെ ജനങ്ങൾ. മദ്യശാലകളുടെ മുമ്പിൽ തേങ്ങയുടച്ച ഇവര്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.
Read Also : ആഗോള ഭീകരന്റെ മടയില്‍ കയറി സ്‌ഫോടനം നടത്താൻ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് പാകിസ്ഥാന്‍
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി. അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം കൃത്യമായി പാലിച്ച ശേഷമാണ് മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാസ്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും പറഞ്ഞാണ് സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടത്.
തമിഴ്‌നാട്ടിൽ 50 ശതമാനം സന്ദര്‍ശകരെ അനുവദിച്ച് വിനോദ പാര്‍ക്കുകള്‍ തുറന്നു. ഓഫിസുകള്‍ക്കും ഐ.ടി മേഖലയ്ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ സീറ്റുകളുടെ പകുതി എണ്ണം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും പ്രവര്‍ത്തിക്കാം.
Post Your Comments