മുംബൈ: ഐപിഎൽ 15-ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ നിർണ്ണായക മാറ്റങ്ങളുമായി ബിസിസിഐ. നിലവിലെ ഫ്രാഞ്ചൈസികൾക്ക് ടീമിലുള്ള വെറും മൂന്ന് പേരെ മാത്രമേ ആർടിഎം വഴി നിലനിർത്താനാവുകയുള്ളു എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ നിർണായകമാറ്റം ഉണ്ടാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താനാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.
Read Also:- കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം
ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകൾ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം നടക്കുന്നത്. പതിനാലാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങൾക്ക് മുന്നോടിയായി പുത്തൻ ടീമുകളുടെ വിൽപ്പന നടപടികൾ ബിസിസിഐ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments