KeralaNattuvarthaLatest NewsIndiaNews

ചലച്ചിത്ര താരം മാത്രമല്ല മുകേഷ് ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് അതു മറക്കരുത്: വിമർശനവുമായി എഐഎസ്എഫ്

കൊല്ലം: സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ വിമർശനവുമായി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് മുകേഷ് എന്നും അതു മറക്കരുതെന്നുമാണ് ജെ അരുൺ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലം സ്വദശിയായ സ്കൂൾ വിദ്യാത്ഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. മുകേഷിനെതിരെ കേസ്സെടുക്കണെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് എംഎസ് എഫ് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button