ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം ഉയർത്തി. 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കിയാണ് യാത്രക്കാരുടെ എണ്ണം ഉയർത്തിയത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് വിമാനത്തിനുള്ളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. നിലവിൽ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also: കെ.എം. മാണി അഴിമതിക്കാരനായിരുന്നു: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Post Your Comments