KeralaLatest NewsNews

ഭൂവിസ്തൃതിയുടെ 33 ശതമാനം ഹരിതകവചത്തിലാക്കുകയാണ് ലക്ഷ്യം: എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 33
ശതമാനവും വൃക്ഷാവരണത്തിന്റെ കീഴിലാക്കുകയാണ് ലക്ഷ്യമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. എല്ലാവർക്കും ശുദ്ധവായു, ശുദ്ധജലം, നല്ല പരിസ്ഥിതി, നല്ല ആരോഗ്യം, വനാശ്രിത സമൂഹത്തിന് ജീവനോപാധി എന്നിവ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു , നേതാക്കള്‍ക്ക് ലഹരി മാഫിയ-ക്വട്ടേഷന്‍ ഗുണ്ടാ ബന്ധം

വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതും നിലവിലുള്ള മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതും ഓരോ വ്യക്തികളു ടേയും കടമയാണ്. ഇക്കാര്യത്തിൽ എല്ലാവരുടേയും യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും വനങ്ങളെ സംരക്ഷിക്കുന്നതിൽ ആദിവാസികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വനമഹോത്സവത്തോടനുബന്ധിച്ച് ആദിവാസികോളനികളിലെ വൃക്ഷവത്കരണം പദ്ധതിയുടെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം പാലോട് കക്കോട്ടുകുന്ന് ആദിവാസി ഊരിൽ ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 459 ആദിവാസി കോളനികളിലായി 94585 വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വനമഹോത്സവകാലത്ത് നട്ടുപിടിപ്പിക്കുക. പേര, പ്ലാവ്, നെല്ലി, പൂമരുത്, സീതപ്പഴം, പുളി, ഞാവൽ ,കണിക്കൊന്ന,കറിവേപ്പ് തുടങ്ങിയ മരങ്ങളാണ് നട്ടുവളർത്തുക.

Read Also: ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറയുന്നില്ല: മരണനിരക്ക് നൂറിലധികം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം

അഡ്വ.ഡി.കെ.മുരളി എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. എം.ഷാഫി, ഷൈലജാ രാജീവൻ, പി.സി.സി. എഫ് നോയൽ തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായബിൻഷാ ബി.ഷറഫ്, മഞ്ജു സുനിൽ, അശ്വതി പ്രദീപ്, സി.സിഗ്‌നി, ട്രൈബബൽ ജില്ലാ ഓഫീസർ ഇ.റഹിം, കക്കോട്ട്കുന്ന് ഊരു മൂപ്പത്തി രമണി തുടങ്ങിയവർ ആശംസകളർപ്പിച്ചു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയകുമാറാണ് ചടങ്ങിൽ സ്വാഗതം ആശംസിച്ചത്.

Read Also: കെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ ബെംഗളൂരുവിൽ, കെവിന്റെ ഓർമയിൽ മുന്നോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button