തിരുവനന്തപുരം: തിരുവനന്തപുരം ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. ലഹരിമാഫിയ, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെന്റര്‍ നടപടി അംഗീകരിച്ചു.
Read Also : ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി 18 കോടി യാഥാര്‍ത്ഥ്യമായി
സി.പി.എം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കുകയും ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്ത നടപടി വിവാദമായിരുന്നു. പ്രതി കൂടി പങ്കെടുത്ത ബ്ലോക്ക് കമ്മിറ്റിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതും ഡി വൈ എഫ് ഐക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്റെ പേരില്‍ നടപടി.
Post Your Comments