തിരുവനന്തപുരം: മലയാളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കലിൽ കുഞ്ഞിനെ ഉപേക്ഷിച്ച കേസ്. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് കേസിലെ ദുരൂഹതകൾ നീങ്ങുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അമ്മയായ രേഷ്മയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പല നിർണായക വിവരങ്ങളും പുറത്തു വന്നത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേഷ്മയുടെ ഭർത്താവ് വിഷ്ണു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. നടന്ന കാര്യങ്ങളൊക്കെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ് താനിപ്പോൾ ഉളളതെന്ന് വിഷ്ണു പറഞ്ഞു.
മറ്റൊരാളുടെ കൂടെ പോകണമെന്നായിരുന്നെങ്കിൽ കുഞ്ഞിനെ തന്നെ ഏൽപ്പിച്ചിട്ടുപോകാമായിരുന്നില്ലേ എന്നാണ് വിഷ്ണു ചോദിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് രേഷ്മയും വിഷ്ണുവും. രേഷ്മയുടെ പത്തൊമ്പതാം വയസ്സിലാണ് വിവാഹം നടന്നത്. വലിയ പ്രശ്നങ്ങളൊന്നും പരസ്പരം ഉണ്ടായിരുന്നില്ല. എന്നാൽ ഫെയ്സ്ബുക്കിൽ ചാറ്റിങ് ഒക്കെ തുടങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന പ്രശ്നം ഒരു വർഷത്തോളമായി ഉണ്ടായിരുന്നുവെന്നും അതിന്റെ പേരിൽ പലപ്പോഴും വഴക്ക് ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഒരു തവണ ഫോൺ വലിച്ചെറിഞ്ഞുപൊട്ടിച്ചിരുന്നു. ഇനി മേലാൽ ആവർത്തിക്കില്ലെന്ന് പറഞ്ഞതു കൊണ്ടാണ് പുതിയ ഫോൺ വാങ്ങിക്കൊടുത്തതെന്നും എന്നാൽ പിന്നേയും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞില്ലെന്നും വിഷ്ണു വ്യക്തമാക്കി.
Read Also: ‘നാളെ തലസ്ഥാനത്തുണ്ടാകും, വന്നാൽ കാണാം’: എ.എ. റഹീമിനെ വീണ്ടും വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍
കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ നിന്ന് കിട്ടിയ ദിവസം രേഷ്മയുടെ പെരുമാറ്റത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ല. പോലീസുകാരോട് എല്ലാ കാര്യവും പറഞ്ഞുകൊടുത്തതും കൂടെ നിന്ന് ഓടിനടന്ന് സ്ഥലം കാണിച്ചുകൊടുത്തതുമെല്ലാം രേഷ്മ തന്നെയാണ്. പ്രസവിച്ച സ്ത്രീയുടെ ഒരു ബുദ്ധിമുട്ടും രേഷ്മയുക്കുണ്ടായിരുന്നില്ലെന്നും വിറക് കീറുന്നതടക്കം എല്ലാ ജോലിയും രേഷ്മ തന്നെയാണ് ചെയ്തതെന്നും വിഷ്ണു വെളിപ്പെടുത്തി.
Post Your Comments