തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും എഎ റഹീമിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ പരസ്യ സംവാദത്തിന് മാത്യു കുഴല്‍നാടന്‍ ക്ഷണിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ വീണ്ടും റഹീമിനെ വെല്ലുവിളിച്ച് മാത്യൂ കുഴല്‍നാടന്‍ രംഗത്തെത്തി. തന്നെ വിചാരണ ചെയ്യാന്‍ അവസരം തന്നിട്ടും അതുപയോഗപ്പെടുത്താതെ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തെരുവില്‍ വിചാരണ ചെയ്യിക്കുന്നത് മാന്യതയാണോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.
ഇത് യൂത്ത് കോൺഗ്രസ്സും ഡി വൈ എഫ് ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവർ ഉണ്ടെന്നും ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സ്ത്രീധനം: ആദ്യ പ്രതിഷേധ സ്വരം ഉയരേണ്ടത് സ്ത്രീകളിൽ നിന്നും തന്നെയെന്ന് ആരോഗ്യമന്ത്രി
എന്താ റഹീം ഇങ്ങനെ..?
‘വാദിക്കാനും ജയിക്കാനുമല്ല.. അറിയാനും അറിയിക്കാനുമാണ്.. ‘ സംവാദങ്ങൾ എന്ന് പറഞ്ഞത് ഞാനല്ല, ശ്രീ നാരായണ ഗുരുവാണ്. അങ്ങ് എനിക്കെതിരെ ഒരാരോപണം ഉന്നയിച്ചു. അത് സത്യവിരുദ്ധമാണ് എന്ന് ഞാനും ശരി എന്ന് താങ്കളും പറയുന്നു. അങ്ങയുടെ ഭാഗം ഞായീകരിച്ചു ഡി വൈ എഫ് ഐ ക്കാരും എന്നെ പിന്തുണച്ച് യൂത്ത് കോൺഗ്രെസ്സുകാരും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണല്ലോ. അതുകൊണ്ട് തന്നെ ഇത് യൂത്ത് കോൺഗ്രസ്സും ഡി വൈ എഫ് ഐയും തമ്മിലുള്ള ഒരു സംവാദമായി കാണുന്നവരും ഉണ്ട്. അപ്പൊ ആര് പറയുന്നതാണ് സത്യം എന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരം എന്ന നിലക്കാണ് സംവാദത്തിന് ക്ഷണിച്ചത്. അല്ലാതെ അവിടെ മാർക്കിട്ടു വിജയിയെ പ്രഖാപിക്കാൻ ഇത് കാവിലെ പാട്ടു മത്സരമല്ലല്ലോ..
സംവാദം നടക്കുമെങ്കിൽ ഏറ്റെടുക്കാൻ ന്യൂസ് 24 ഉം, മനോരമയും മുന്നോട്ട് വന്നതാണ് എന്ന് അങ്ങേക്കറിയാമല്ലോ. 2 പേരോടും ഞാൻ സമ്മതം അറിയിച്ചതാണ്. എന്നാൽ അങ്ങ് തയാറല്ല എന്നത് കൊണ്ട് നടക്കില്ല എന്നാണ് അവർ അറിയിച്ചത്. ഇനി നാളെ അങ്ങ് തയ്യാറാകും എന്ന പ്രതീക്ഷയും എനിക്കില്ല.. എന്നെ വിചാരണ ചെയ്യാൻ അങ്ങേക്ക് തന്നെ അവസരം തന്നിട്ട് അതുപയോഗപ്പെടുത്താതെ പാവം ഡി വൈ എഫ് ഐ ക്കാരെ കൊണ്ട് തെരുവിൽ വിചാരണ ചെയ്യിക്കുന്നത് മാന്യത ആണോ എന്ന് അങ്ങ് തന്നെ തീരുമാനിക്കുക..
എന്താണെങ്കിലും ഞാൻ നാളെ തലസ്ഥാനത്തുണ്ടാകും..
വന്നാൽ കാണാം..
വണക്കം..
Post Your Comments