ന്യൂഡൽഹി: ബോളിവുഡ് സെലിബ്രിറ്റി ദമ്പതിമാരായ ആമിർ ഖാനും കിരൺ റാവുവും വേർപിരിയുന്നതായി പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ബോളിവുഡ് നടി സന ഫാത്തിമ ഷെയ്ഖ്. ആമിർ ഖാനും സനയും തമ്മിലുള്ള പ്രണയമാണ് ഇവരുടെ വിവാഹമോചനത്തിന്റെ കാരണമെന്നാണ് ബോളിവുഡിലെ ചർച്ച. ഇവരുടെ വിവാഹമോചനത്തിന് പിന്നാലെ ആമിറും നടി സന ഫാത്തിമ ഷെയ്ഖുമായുള്ള ആമിറിന്റെ പ്രണയം ആരാധകർ ചർച്ചയാക്കിയിരിക്കുകയാണ്.
ബാലതാരമായി സിനിമയിൽ എത്തിയ സന ഫാത്തിമ ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയാണ് നായികയായി അരങ്ങേറിയത്. ആമിറിന്‍റേയും സനയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് ട്വിറ്ററിലുള്‍പ്പെടെ ആരാധകർ മുൻകൂർ കല്യാണത്തിന് ആശംസകള്‍ നേരുകയാണ്. ഇരുവരും തമ്മിലുള്ള പ്രണയവാർത്തകള്‍ പ്രചരിച്ച സമയത്ത് സന ഇത്തരം ഗോസിപ്പുകളെ തള്ളിയിരുന്നു. ആമിറിന് തന്‍റെ ജീവിതത്തിലുള്ളത് വലിയ സ്ഥാനമാണെന്നും താരം പ്രതികരിച്ചിരുന്നു.
Also Read:‘ബി.ജെ.പി യോഗം ചേരുന്നത് വോട്ട് വിൽക്കുന്ന കാര്യം തീരുമാനിക്കാൻ’: പരിഹാസവുമായി കെ.മുരളീധരൻ
അതേസമയം, സംയുക്തപ്രസ്താവനയിലൂടെയാണ് 16 വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ഇരുവരും അറിയിച്ചത്. കിരൺ റാവുവിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ആമിർ ഖാൻ റീന ദത്തയെയായിരുന്നു വിവാഹം ചെയ്തത്. 1986 മുതൽ 2002 വരെ ആ ദാമ്പത്യം നീണ്ടു നിന്നു. 2005ലായിരുന്നു കിരൺ റാവു-ആമിർ ഖാൻ വിവാഹം. ആമിറിന്റെ രണ്ട് ദാമ്പത്യ ബന്ധവും നീണ്ടു നിന്നത് 16 വർഷമാണ്.
Congratulations in advance aamir and Fatima Sana Shaikh.
Hope it will last a long time #AamirKhan pic.twitter.com/7KYRxiK8Bl— Anshu Biswas (@AnshuBiswas3) July 3, 2021
ആമിറും റീനയും അയൽവാസികളായിരുന്നു. ആദ്യകാലത്ത് റീനയാട് തന്റെ പ്രണയം തുറന്നു പറഞ്ഞെങ്കിലും അവർ വിസമ്മതിച്ചെന്നും എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നിയ സമയത്താണ് തന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതന്നും 1999ൽ ഒരു അഭിമുഖത്തിൽ ആമിർ തുറന്നു പറഞ്ഞിരുന്നു. 1986 ഏപ്രിൽ 18നായിരുന്നു ഇരുവരുടെയും വിവാഹം. ജൂനൈദും ഇറയുമാണ് മക്കൾ. 2002 ഡിസംബറിലാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിനു ശേഷമാണ് കിരൺ റാവുവിനെ വിവാഹം ചെയ്തത്.
Post Your Comments