മുംബൈ: ഹർ ഘർ തിരംഗയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി ബോളിവുഡ് താരം അമീർ ഖാൻ. മുംബൈയിലുള്ള തന്റെ വസതിയുടെ ബാൽക്കണിയിലാണ് അമീർ ഖാൻ പതാക ഉയർത്തിയത്. ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ, അമീർ ഖാനും മകൾ ഇറ ഖാനും തങ്ങളുടെ വസതിയുടെ ബാൽക്കണിയിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹർ ഘർ തിരംഗ ക്യാംപെയിന്റെ ആസൂത്രകൻ. ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയതിനു എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, എല്ലാ ജനങ്ങളോടും വീടുകളിൽ ത്രിവർണ്ണ പതാകയുയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനുവേണ്ടി ഫ്ലാഗ് കോഡിൽ പോലും കേന്ദ്ര സർക്കാർ മാറ്റം വരുത്തി.
Also read: സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി: സംസാരിക്കാൻ ആരംഭിച്ചെന്ന് അടുത്ത വൃത്തങ്ങൾ
ലാൽസിംഗ് ഛദ്ദ എന്ന തന്റെ ചലച്ചിത്രം വിവാദമായ പശ്ചാത്തലത്തിൽ, അമീർ ഖാനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത എതിർപ്പുകളുയരുന്നുണ്ട്. പി.കെ എന്ന ചലച്ചിത്രം ഇറങ്ങിയപ്പോൾ, എതിർപ്പുള്ളവർ തന്നെ ചിത്രം കാണേണ്ട എന്ന് അമീർ ഖാൻ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ് ഇപ്പോൾ തരംഗമായതാണ് അമീർ ഖാന് പണിയായത്. വൈകാതെ തന്നെ താരം ക്ഷമാപണം നടത്തി രംഗത്തുവരികയും എല്ലാവരും തന്റെ ചിത്രം കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
Post Your Comments