Latest NewsNewsIndia

രാജ്യത്ത് ഹിന്ദു മുസ്ലീം വേര്‍തിരിവ് വേണ്ടെന്ന് മോഹന്‍ ഭാഗവത്

എല്ലാവരും ഇന്ത്യക്കാര്‍ : പ്രാധാന്യം കൊടുക്കേണ്ടത് ഇന്ത്യ എന്ന ദേശീയതയ്ക്ക്

ന്യൂഡല്‍ഹി : ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഹിന്ദു- മുസ്ലീം വേര്‍തിരിവ് ഉണ്ടാകരുതെന്ന്  രാഷ്ട്രീയ സ്വയം സേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാം എല്ലാവരും ഒരു ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് അവിടെ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉളള മേല്‍ക്കോയ്മ ഇല്ല. മേല്‍ക്കോയ്മയുളളത് ഇന്ത്യക്കാര്‍ക്ക് മാത്രമാണ്. ദേശീയതയാണ് മുഖ്യം. ഓരോ ആളുകള്‍ ആരാധന നടത്തുന്ന രീതി നോക്കി അവരെ വേര്‍തിരിക്കാനാവില്ല. മതം മാറ്റിവെച്ചാല്‍ എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദു-മുസ്ലീം ഐക്യമെന്ന വാക്ക് തന്നെ തെറ്റിദ്ധാരണ പരത്തുന്നതാണ്. കാരണം ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് വസിക്കുന്നിടമാണിത്. ആള്‍ക്കൂട്ട വിചാരണ പോലുളള കൃത്യങ്ങള്‍ നടത്തുന്നവരും ഹിന്ദുത്വത്തിന് എതിരാണ്. ഇവര്‍ക്ക് വേര്‍തിരിവില്ലാതെ നിയമം അനുസരിച്ചുളള ശിക്ഷ നല്‍കണം’.

‘രാജ്യത്തിന്റെ വികസനം ഐക്യത്തിലൂടെയാണ് സാദ്ധ്യമാകുന്നത്. അതിന്റെ അടിസ്ഥാനം ദേശീയതയും പൂര്‍വ്വികരുടെ നേട്ടവുമാണ്. ഒരു മുസ്ലീമിനെയും ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഏതെങ്കിലും ഹിന്ദു പറഞ്ഞാല്‍ അയാളെ ഹിന്ദുവായി കാണാനാകില്ല’ – മോഹന്‍ ഭാഗവത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button