മനില : ഫിലിപ്പീന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം ലാൻഡിങ്ങിനിടെ തകര്‍ന്ന് വീണു. സുലു പ്രവിഷ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സി-130 വിമാനത്തില്‍ നിന്ന് ഇതിനോടകം 40 പേരെ രക്ഷപെടുത്തി.
സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിന്റ് ടാസ്ക് ഫോഴ്സിന്റെ ഭാഗമാകാനെത്തിയവരാണ് അപകടത്തില്‍ പെട്ട യാത്രക്കാരില്‍ അധികവും. അപകടത്തിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments