കൊല്ലം: നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ നിര്‍ണായക വെളിപ്പെടുത്തൽ. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു വെളിപ്പെടുത്തി. എന്നാല്‍ ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് തൊട്ട് മുമ്ബ് രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു.
Also Read:കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
അനന്തു എന്ന കാമുകനെ കുറിച്ച് മുൻപ് സൂചന കിട്ടിയിരുന്നു. എന്നാല്‍ ആള്‍ ആരെന്ന് മനസിലായിരുന്നില്ല. രേഷ്മയുടെ ഫെയ്സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുൻപ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ല. ഇനി രേഷ്മയെ സ്വീകരിക്കാന്‍ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തോടായിരുന്നു അറസ്റ്റിലായ വിഷ്ണുവിന്റെ ഈ വെളിപ്പെടുത്തൽ.
കൊല്ലം കല്ലുവാതുക്കലായിരുന്നു നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അണുബാധ മൂലം കുഞ്ഞ് മരണപ്പെടുകയായിരുന്നു.
Post Your Comments