തിരുവനവന്തപുരം : വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്നും മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശിച്ചതിന്റെയും രേഖകൾ പുറത്തുവന്നിരുന്നു. എന്നാൽ, സി.പി.ഐയിലെ ചിലരുടെ താല്പര്യങ്ങൾക്ക് ചന്ദ്രശേഖരൻ മാത്രമായി ബലിയാടാക്കേണ്ട ഒരു കാര്യവുമില്ല എന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .
കുറിപ്പിന്റെ പൂർണരൂപം :
നിയമങ്ങൾ ലംഘിച്ചു മരംമുറി ഉത്തരവിറക്കാൻ മുൻ മന്ത്രി ചന്ദ്രശേഖരൻ ആണ് ഉദ്യോഗസ്ഥരെ നിർബന്ധിച്ചത് എന്ന തെളിവ് പുറത്തുവന്നു. സർക്കാർ ഉത്തരവിലെ വാചകങ്ങൾ അപ്പടി മന്ത്രിയുടെ ആണ്. പാർട്ടി പറഞ്ഞിട്ടാണ് മന്ത്രി ഇത് ചെയ്തത് എന്ന് ഫയലുകൾ കണ്ട ശേഷം കാനം രാജേന്ദ്രനും നേരത്തേ വ്യക്തമാക്കിയതാണ്. CPI യിലെ ചിലരുടെ താല്പര്യങ്ങൾക്ക് ചന്ദ്രശേഖരൻ മാത്രമായി ബലിയാടാക്കേണ്ട ഒരു കാര്യവുമില്ല.
Read Also : കേരള ടൂറിസം സ്മാർട്ട് ആകാൻ മോദി സർക്കാരിന്റെ ഇടപെടൽ: കൊച്ചിയുടെ മോടി കൂട്ടാൻ കേന്ദ്രം നൽകിയത് 36.17 കോടി രൂപ
“വീഴ്ചയില്ല” എന്നു ഒരു അന്വേഷണവും നടക്കാതെ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിൽ പ്രസക്തിയില്ല.
CBI അന്വേഷണം പ്രഖ്യാപിക്കാൻ ഇനിയും താമസമെന്താണ്?
Post Your Comments