റിയാദ്: സൗദിയിൽ അനുമതിയില്ലാതെ മരംമുറിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അനുമതിയില്ലാതെ മരം മുറിക്കുകയോ സസ്യലതാദികൾ നശിപ്പിക്കുകയോ ചെയ്താൽ 20,000 റിയാൽ പിഴ ചുമത്തുമെന്നാണ് പരിസ്ഥിതി സുരക്ഷാവിഭാഗം അറിയിച്ചത്. മരം മുറിക്കുക, അവ പിഴുതെടുക്കുക, നശിപ്പിക്കുക, വ്യാപാരം നടത്തുക ഇവയെല്ലാം ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടും.
Read Also: ‘നിപ്പ പോലും വന്നു’ മുഖ്യമന്ത്രിയെ എരണംകെട്ടവനെന്ന പരാമർശവുമായി കെ.മുരളീധരന്‍
ഗാർഹിക ആവശ്യത്തിനോ കച്ചവടത്തിനോ വിറക് ശേഖരിക്കുന്നതും കുറ്റകരമാണെന്നും മുന്നറിയിപ്പുണ്ട്. മരം മുറി ഉൾപ്പെടെ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഏതു പ്രവൃത്തിയും കുറ്റകരമാണ്. ഇത് ഉൽപാദനക്ഷമത നശിപ്പിക്കുകയും അന്തരീക്ഷത്തിലെ ഓക്‌സിജൻ ഉൽപാദനം കുറയ്ക്കുകയും മണ്ണ് നശിപ്പിക്കുകയും ചെയ്യുന്നു. ഭൂഗർഭജല ശേഖരത്തെയും, വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുകയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പർവത നിരകളിൽ മൃഗവേട്ട നടത്തുന്നവർക്ക് 60,000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ വിശദമാക്കി.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : രണ്ട് യുവാക്കൾ പിടിയിൽ
Post Your Comments