കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത, പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നും വിചാരണാ മുറികളിൽ വിചാരണ നേരിടേണ്ടത് പ്രതികളാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത, പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പരാതിക്കാർക്ക് ഏത് തരം വിചാരണയും നേരിടാം, അതല്ല സത്യത്തിൽ ഇരയായ മനുഷ്യരുടെ കാര്യം. അവർക്ക് ഈ സിസ്റ്റത്തിലുള്ള വിശ്വാസം നിലനിർത്തണം. ഈ സിസ്റ്റം പുതുക്കി പണിയണം.
Read Also: കേരള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ: നികുതി വർദ്ധനവ് അനിവാര്യം
വിചാരണാ മുറികളിൽ വിചാരണ നേരിടേണ്ടത് പ്രതികളാണ്, പരാതിക്കാരല്ല. Survivor friendly ആയ കോടതി മുറികൾ ഉണ്ടെങ്കിലേ യഥാർത്ഥ ഇരകൾ പരാതിയുമായി മുന്നോട്ടുവരൂ. ഇന്ത്യയിലെ അഭിഭാഷക സമൂഹം ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ഇതല്ലാതെ എന്ത് തരം വനിതാദിനമാണ് നാം നമ്മുടെ സഹജീവികൾക്ക് ഒരുക്കുന്നത്?? (ട്രയലിൽ ക്രോസ് എക്സാമിനേഷൻ നേരിടേണ്ടത് പ്രതിയായിരിക്കണം എന്നല്ല ഞാൻ എഴുതിയത്. We must think beyond the boundary to find solution to make the process victim friendly too)
Post Your Comments