ജൂലൈ 4 അമേരിക്കക്കാർക്ക് പ്രാധാന്യമുള്ള ഒരു ദിവസമാണ്. യുഎസ് സ്വാതന്ത്ര്യദിനമായ ഈ ദിവസം അവർ ആഘോഷിക്കുന്നത് ഗംഭീര വെടിക്കെട്ടോടെയാണ്. അമേരിക്ക (യുഎസ്) സ്ഥാപിതമായതിന്റെ 245-ാം വാർഷികമാണിന്നു. രാജ്യം സ്വതന്ത്രമായതിനുശേഷം ‘ജൂലൈ 4’ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ഫെഡറൽ അവധി ദിവസമാണ്.
ജൂലൈ 4 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന പാരമ്പര്യം പതിനെട്ടാം നൂറ്റാണ്ടിലേതാണ്. 1776 ജൂലൈ 4 നാണ് യുഎസിലെ രണ്ടാമത്തെ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്.
പരേഡുകളും ബാർബിക്യൂകളും സംഘടിപ്പിച്ചുകൊണ്ട് അമേരിക്കക്കാർ ‘ജൂലൈ 4’ തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ ദിവസം അവർ ചുവപ്പ്, വെള്ള, നീല നിറങ്ങൾ തിരഞ്ഞെടുക്കുന്നു. യുഎസ് ചരിത്രത്തിലും പാരമ്പര്യത്തിലുമുള്ള സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന ഭാഗമാണ് പടക്കങ്ങൾ. ഗംഭീര കരിമരുന്നു പ്രയോഗമാണ് ഈ ദിവസത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നത്.
read also: മുരിങ്ങൂര്‍ പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടാൻ പ്രതി, കേസിൽ നടപടി എടുക്കാതെ വനിതാ കമ്മീഷൻ: മയൂഖ ജോണി
യുഎസ് സ്വാതന്ത്ര്യദിന ചരിത്രം
1776 ജൂലൈ 2 നാണ് 13 അമേരിക്കൻ കോളനികളിൽ 12 എണ്ണം ഔദ്യോഗികമായി ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് വേർപെടുത്താനും കോണ്ടിനെന്റൽ കോൺഗ്രസിന്റെ വോട്ടിലൂടെ സ്വാതന്ത്ര്യം ആവശ്യപ്പെടാനും തീരുമാനിച്ചത്. ഈ നിവേദനം നൽകി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, 13 അമേരിക്കൻ കോളനികളും സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കുന്നതിന് വോട്ടു ചെയ്യുകയും ബ്രിട്ടീഷ് ഭരണത്തോട് വിടപറയുകയും ചെയ്തു.
1776 ജൂലൈ 4 ന് യുഎസിന്റെ സ്ഥാപക പിതാക്കന്മാർ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനെ ജൂലൈ നാലാം തീയതി തങ്ങളുടെ സ്വാതന്ത്യദിനമായി അമേരിക്ക ആഘോഷിക്കുന്നു. പ്രശസ്ത രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ തോമസ് ജെഫേഴ്സൺ, രാഷ്ട്രീയ തത്ത്വചിന്തകനായ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ എന്നിവരുടെ പോരാട്ടങ്ങളെ തുടർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പിറന്നു.
ജൂലൈ നാലിന് പടക്കങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
മലയാളികളുടെ ആഘോഷങ്ങളുടെ ഭാഗമായ പടക്കങ്ങൾക്ക് അമേരിക്കയിലും വലിയ പ്രാധാന്യമുണ്ട്. ഫിലാഡൽഫിയ നഗരത്തിലാണ് 1777 ജൂലൈ 4 ന് ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട് ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ ആദ്യത്തെ സംഘടിത ആഘോഷവേളയിൽ രാവിലെയും വൈകുന്നേരവും കരിമരുന്നു പ്രയോഗം നടത്തിയിരുന്നു. 1776 ജൂലൈ 4 ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്നതിനുമുമ്പ് യുഎസിന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ ജോൺ ആഡംസ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് വിഭാവനം ചെയ്തിരുന്നു. അതിനുശേഷം, ജൂലൈ നാലാം തിയതി അമേരിക്കക്കാർ ഗംഭീര കരിമരുന്നു പ്രദർശനത്തോടെ ആഘോഷിക്കുന്ന രീതി ഒരു ആചാരമായി മാറി.
Post Your Comments