Latest NewsNewsIndia

മനുഷ്യക്കടത്ത് നടത്തുന്നവർക്ക് ഇനി മുതൽ കനത്ത ശിക്ഷ : നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യക്കടത്തിനെതിരെയുള്ള നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയ കരട് ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

Read Also : വിമാനം തകർന്ന് വീണ് നിരവധി മരണം 

പുതിയ നിയമം പ്രകാരം മനുഷ്യക്കടത്തിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവര്‍ക്ക് ചുരുങ്ങിയത് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം. ഇത് കൂടാതെ മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ബില്ലില്‍ പറയുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button