തൊടുപുഴ: 2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫ് എന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. മതനിന്ദ ആരോപിച്ച് ഒരുപറ്റം ചെറുപ്പക്കാരുടെ പകതീര്‍ക്കലില്‍ ഇറ്റുവീണ ചോരയ്ക്കൊപ്പം ഒഴുകിപ്പോയത് അദ്ദേഹത്തിന്റെ ജീവിതം മാത്രമായിരുന്നില്ല, കുടുബം തന്നെയായിരുന്നു. മഹത്തായ മൂവാറ്റുപുഴ കൈവെട്ടിൻ്റെ പതിനൊന്നാം വാർഷികമാണിന്ന് എന്ന് ഓർമപ്പെടുത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ‘വർഗീയത പൂത്തുലയട്ടെ’ എന്നദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പരിഹാരൂപേണ കുറിച്ചു.
വി എസ് അച്ചുതാനന്ദന്റെ ഭരണകാലത്ത് നിരോധനാജ്ഞ നിലനിന്ന നിന്ന സമയത്ത് ആക്രമികൾ കോളേജിൽ കേറി മാഷിനെ ഭീഷണിപ്പെടുത്തുകയും, തുടന്നു പിന്നീടൊരു ദിവസം പള്ളിയിൽ പോയി വന്ന മാഷിനെ വഴിയിൽ കാർ തടഞ്ഞു നിർത്തി കൈക്കോടാലി ഉപയോഗിച്ചു വെട്ടുകയുമായിരുന്നു. പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ആരോപണം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദവിദ്യാര്‍ഥികളുടെ 2010 ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് മതാന്ധതബാധിച്ച ഒരുപറ്റം ചെറുപ്പക്കാര്‍ ഈ അധ്യാപകന്റെ കൈ വെട്ടിയെടുത്തത്. വിവിധ മുസ്‌ലിം സംഘടനകൾ ചോദ്യപേപ്പറിന്റെ പകർപ്പുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രചരിപ്പിച്ചതിലൂടെ സംഭവം കൂടുതൽ വൈകാരിക തലത്തിലെത്തി. അങ്ങനെയായിരുന്നു ആക്രമണം.
Also Read:കറന്റ് ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ഡിസ്‌കണക്ട് ചെയ്യാനെത്തി: ജീവനക്കാരനെ തല്ലിക്കൊന്ന് ആൾക്കൂട്ടം
നീണ്ട നാളത്തെ ആശുപത്രിവാസത്തിനൊടുവില്‍ ജീവന്‍ തിരികെകിട്ടിയെങ്കിലും ജീവിതത്തിന്റെ താളംതെറ്റി. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടിയിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ജീവിതം വഴിമുട്ടി അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി. പുസ്തകത്തിൽ നൽകിയിരുന്ന ഭ്രാന്തൻ എന്ന ഭാഗത്ത് മുഹമ്മദ് എന്ന പേരു നൽകിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കോളേജിനുള്ളിൽ നടന്ന പരീക്ഷയിലെ ചോദ്യമാണെങ്കിലും സംഭവം വിവിധ സംഘടനകൾ ഏറ്റെടുത്തു. ചോദ്യപ്പേപ്പറിൽ ഭ്രാന്തൻ എന്നതിനു പകരമായി മുഹമ്മദെന്ന പേർ ഉപയോഗിച്ചത് നബിയെ ഉദ്ദേശിച്ചല്ലെന്നായിരുന്നു ജോസഫ് വിശദീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറാണ് മുഹമ്മദ് എന്ന പേരു നൽകിയതെന്നാണ് ജോസഫിന്റെ ആത്മകഥയിൽ അദ്ദേഹം പിന്നീട് എഴുതിയത്.
Post Your Comments