Latest NewsKeralaNews

ഞാന്‍ പ്രവര്‍ത്തിച്ചത് മുതലാളിമാര്‍ക്കല്ല,സാധാരണക്കാര്‍ക്ക് വേണ്ടി,സാബു ജേക്കബിന് മറുപടിയുമായി പി.വി ശ്രീനിജന്‍ എംഎല്‍എ

ചാനലില്‍ ഇരുന്ന് വിമര്‍ശിച്ചോളൂ എന്ന് എംഎല്‍എ

കൊച്ചി: കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ വിമര്‍ശിച്ച് കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്‍. ചാനല്‍ മുറിയിലെ എ.സി മുറിയിലിരുന്ന് വിമര്‍ശിക്കുന്നവരോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് പി.വി ശ്രീനിജന്‍ പറഞ്ഞു. താന്‍ പ്രവര്‍ത്തിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമാണ്. തനിക്ക് ദിവസം ലഭിക്കുന്ന പരാതികളില്‍ ഒന്നുമാത്രമാണ് കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടെത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. അതാണ് താന്‍ ചെയ്തതെന്നും പി.വി ശ്രീനിജന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സാബു.എം.ജേക്കബിന് എം.എല്‍.എ മറുപടി നല്‍കിയത്.

Read Also : ‘നൂറു രൂപയുടെ നിക്ഷേപം പോലും കേരളത്തിന് പുറത്ത് പോകരുത്’: സാബു ജേക്കബിന് എം.എ.യൂസഫലിയുടെ ഉപദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചുകൊണ്ട് ദൃശ്യമാദ്ധ്യങ്ങളിലും സാമൂഹ്യമാദ്ധ്യങ്ങളിലും ‘ചില തത്പ്പരകക്ഷികള്‍’ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞാന്‍ ഒരു വ്യവസായിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരയ ജനങ്ങളുടെ കൂടെനിന്ന് അവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എനിക്ക് ലഭിക്കുന്ന പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരം തേടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ദിനംപ്രതി ലഭിക്കുന്ന നിരവധി പരാതികളില്‍ ഒന്നുമാത്രമാണ് ‘ കിഴക്കമ്പലത്തെ കമ്പനി തൊഴിലാളികളുടേത്’ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇത്തരം പരാതികളില്‍ പരിഹാരം കാണാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്.

ചാനല്‍ മുറിയിലെ Ac മുറിയിലിരുന്ന് വിമര്‍ശിക്കുവരോട് ഒരു വിരോധവമില്ല . ഈ കോവിഡ് കാലത്തും ജനങ്ങളുടെ കൂടെനിന്ന് പ്രവര്‍ത്തിക്കുന്ന നിരവധി പ്രാതുപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. പരാതിക്കുമുന്‍പും അതിനുശേഷമുള്ള ചിത്രങ്ങള്‍ ഞാനിവിടെ ഷെയര്‍ ചെയ്യുകയാണ്, വിലയിരുത്തുക. വ്യവസായത്തെ തകര്‍ക്കാനല്ല ഞാന്‍ ശ്രമിച്ചത് മറിച്ച് തൊഴിലാളികളുടെ മൗലികമായ ആവശ്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

സര്‍ക്കാര്‍ ജനദ്രോഹപരമായ കാര്യങ്ങളാണ് തങ്ങളോട് ചെയ്യുന്നതെന്ന് വെളിപ്പെടുത്തി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ് രംഗത്തു വന്നിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് 3500 കോടിയുടെ കിറ്റെക്‌സ് അപ്പാരല്‍ പദ്ധതിയില്‍ നിന്ന് തങ്ങള്‍ പിന്‍മാറുന്നുവെന്ന് സാബു ജേക്കബ് പരസ്യമായി പ്രതികരിച്ചതോടെയാണ് വിവാദമായ കാര്യങ്ങള്‍ പുറത്തുവന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button