ന്യൂഡല്‍ഹി : സൗജന്യ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാന്‍ നിര്‍ദേശം. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രം പതിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം.
പ്രധാനമന്ത്രി ‘ഗരീബ് കല്യാണ്‍ അന്ന യോജന’ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ ബാനര്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് .ഇതിന് പുറമെ റേഷന്‍ ബാഗുകളില്‍ ബിജെപിയുടെ ചിഹ്നമായ ‘താമര’ പതിക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടികാട്ടുന്നു.
Read Also : പുഷ്കർ സിംഗ് ധാമി അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും: നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി
കോവിഡ് രണ്ടാംതരംഗo മൂലം ദരിദ്ര വിഭാഗങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ‘ഗരീബ് കല്യാണ്‍ അന്ന യോജന’ ആനുകൂല്യം നീട്ടി നല്‍കിയിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ പരിധിയില്‍ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതി വഴി ലഭിക്കും. നവംബര്‍ വരെയാണ് പദ്ധതി നീട്ടിയത്. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെയും കേന്ദ്രത്തിന്റെയും പേരില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നിര്‍ദേശം നല്‍കിയത്.
Post Your Comments