മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യമൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 360 ശാഖകളിൽ കറന്റ് അക്കൗണ്ട് സേവന പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചു. മുഖ്യ കറന്റ് അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പുതിയ ഇടപാടുകാരെ കണ്ടെത്തുവാനും ഈ കൗണ്ടർ ലക്ഷ്യമിടുന്നു.
ഇടപാടുകാർക്ക് അവരുടെ പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുവാനുമാണ് കറന്റ് അക്കൗണ്ട് സേവന പോയിന്റ് ലക്ഷ്യമിടുന്നത്. മികച്ച പരിശീലനം ലഭിച്ച റിലേഷൻഷിപ്പ് മാനേജർമാരെയാണ് ഈ കേന്ദ്രങ്ങളിൽ നിയോഗിക്കുക.
Read Also:- ഐപിഎല്ലിലെ മത്സര പരിചയമാണ് സാം കറനെ മികച്ച താരമാക്കി മാറ്റിയത്: ഗ്രഹാം തോർപ്പ്
എല്ലാ സർക്കിളുകളിലും ചീഫ് ജനറൽ മാനേജർമാരുടെ സാന്നിധ്യത്തിൽ എസ്ബിഐ റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ് മാനേജിംഗ് ഡയറക്ടർ ചല്ലാ ശ്രീനിവാസുലു സെട്ടി കറന്റ് അക്കൗണ്ട് സേവന പോയിന്റിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
Post Your Comments