ലണ്ടൻ: ഐപിഎല്ലിലെ മത്സര പരിചയമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ മികച്ച താരമാക്കി മാറ്റിയതെന്ന് പരിശീലകൻ ഗ്രഹാം തോർപ്പ്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും മിന്നും പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് താരത്തെ കോച്ച് പുകുഴ്ത്തിയത്. 10 ഓവറിൽ 48 റൺസ് വഴങ്ങിയ സാം കറൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
‘അതിസമ്മർദ്ദത്തിൽ കളിക്കാൻ ഐപിഎൽ സഹായകമായി. സാം കറന്റെ ഹിറ്റിംഗ് മികവ് ഐപിഎല്ലിൽ എപ്പോഴുമുണ്ട്. ഐപിഎല്ലിൽ നിർണായകമായ സന്ദർഭങ്ങളിൽ സാം പന്തെറിയുന്നു. ഐപിഎല്ലിലൂടെ മികച്ച മത്സരപരിചയമുണ്ടായി. എന്നാൽ ബെൻ സ്റ്റോക്സിനെ പോലെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന മികവ് കാട്ടുകയാണ് സാമിന് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന്’ ഗ്രഹാം തോർപ്പ് പറഞ്ഞു.
Read Also:- വരുന്ന ടി20 ലോകകപ്പ് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: സാബ കരീം
ഇംഗ്ലീഷ് കുപ്പായത്തിൽ 2018ൽ അരങ്ങേറ്റം കുറിച്ച സാം കറൻ 21 ടെസ്റ്റ് മത്സരങ്ങളിൽ 741 റൺസും 44 വിക്കറ്റും സ്വന്തമാക്കി. 10 ഏകദിനങ്ങളിൽ 12 വിക്കറ്റും 141 റൺസും 16 അന്താരാഷ്ട്ര ടി20കളിൽ 16 വിക്കറ്റും 91 റൺസുമാണ് താരം നേടിയിട്ടുള്ളത്.
Post Your Comments