KeralaLatest NewsNews

കരാർ കമ്പനി അധികൃതരെ നിർത്തിപ്പൊരിച്ച് മന്ത്രി മുഹമ്മദ് റിയാസ്: ‘കുണ്ടും കുഴിയും’ ചർച്ചയാക്കി ഉന്നതതലയോഗം

കോഴിക്കോട്: കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. രാമനാട്ടുകര – വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടൽ വൈകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്നും ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും കമ്പനിയ്ക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.

Read Also: ഞാന്‍ പ്രവര്‍ത്തിച്ചത് മുതലാളിമാര്‍ക്കല്ല,സാധാരണക്കാര്‍ക്ക് വേണ്ടി,സാബു ജേക്കബിന് മറുപടിയുമായി പി.വി ശ്രീനിജന്‍ എംഎല്‍എ

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി., എം.വി. ശ്രേയാംസ് കുമാർ എം.പി, എംഎൽഎമാരായ പി.ടി.എ.റഹീം, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കളക്ടർ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കോഴിക്കോട് ബൈപാസ് ആറുവരിപാത പദ്ധതിയുടെ കരാർ ഉറപ്പിച്ചത് 2018 ഏപ്രിൽ മാസത്തിലാണ്. കരാർ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിർമ്മാണ പ്രവൃത്തികൾ ഇതുവരെ നടന്നിട്ടില്ല. തുടർന്നാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നത്. കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവർത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് യോഗത്തിൽ തീരുമാനമായി.

ബൈപാസിലെ കുണ്ടും കുഴികളേയും കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കരാറുകാരന് മന്ത്രി നിർദ്ദേശം നൽകി. കുണ്ടും കുഴിയും കാരണം അപകടങ്ങൾ ഉണ്ടായ സംഭവങ്ങളിൽ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി അറിയിച്ചു.

Read Also: ഉമര്‍ ഗൗതമിന്റെ സംഘം മതം മാറ്റിയത് 1000 ത്തിലധികം ആളുകളെ: പണം ഒഴുക്കിയത് ഐഎസ്‌ഐ, ഇ.ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button