വാഷിംഗ്ടണ്‍: കോവിഡ് വൈറസ് വ്യാപനഘട്ടത്തിൽ പ്രതിരോധത്തിനായി എല്ലാവരും അത്യാവശ്യം ഉപയോഗിക്കേണ്ട ഒന്നാണ് മാസ്ക്. എന്നാൽ ഇത് കുട്ടികളിൽ വലിയ ആരോഗ്യ ഭീഷണി ഉണ്ടാക്കുന്നതായി റിപ്പോർട്ട്.
മാസ്‌ക് ധരിക്കുന്നതിലൂടെ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ ആറിരട്ടി വിഷലിപ്തമായ കാര്‍ബണ്‍ ഡയോക്സയ്ഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ഡോ.ഹരാള്‍ഡ് വല്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന പദത്തിലാണ് കുട്ടികളുടെ ആരോഗ്യ സ്ഥിതിഗുരുതരമാണെന്ന് മുന്നറിയിപ്പ്.
read also: പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പോപ്പുലര്‍ ഫ്രണ്ട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിനൊരുങ്ങി നേതാക്കള്‍
ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സയ്ഡിന്റെ പരിധി 0.2 ശതമാനമാണ്. എന്നാൽ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ മാസ്‌ക് ധരിക്കുമ്ബോള്‍ അവര്‍ ശ്വസിക്കുന്ന കാര്‍ബണ്‍ ഡയോക്സയ്ഡിന്റെ അളവ് 13 ശതമാനമാണ്. മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡയോക്സയ്ഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പന്ത്രണ്ട് മണിക്കൂര്‍ മാസ്‌ക്ക് ധരിച്ചു ജോലി ചെയ്യുന്നത് ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പോലും ഭീഷണിയാണെന്നും റിപ്പോർട്ട്.
Post Your Comments