കോഴിക്കോട്: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്ന ആവശ്യവുമായി
പോപ്പുലര്‍ ഫ്രണ്ട്. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 14 ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ സംഘടനാ നേതൃത്വം തീരുമാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കണം. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല. നാമമാത്രമായി നടപ്പാക്കിയ ചില പദ്ധതികള്‍ നുണപ്രചാരണത്തിലൂടെ നിലച്ചിരിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു.
Read Also : 151 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു: ലക്ഷദ്വീപില്‍ പുതിയ നടപടി
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് നിയോഗിച്ചതാണ് പാലോളി കമ്മിറ്റി. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം 2011 ല്‍ നടപ്പാക്കിയ മുസ്ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി റദ്ദാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായി അനുവദിച്ച സ്‌കോളര്‍ഷിപ്പില്‍ ക്രൈസ്തവ പിന്നാക്ക വിഭാഗത്തിനും പ്രാതിനിധ്യം നല്‍കി. ഇങ്ങനെയാണ് 80-20 അനുപാതമായി നടപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി നിലച്ചു.
ഇതോടെയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുവദിച്ച ക്ഷേമ പദ്ധതികളും മറ്റും നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് എത്തിയത്.
Post Your Comments