KeralaLatest NewsNewsCrime

ആർഭാട ജീവിതം കുരുക്കാകുന്നു: മൊഴികൾ മാറ്റിപ്പറഞ്ഞ് കസ്റ്റംസിനെ കുഴപ്പിക്കുന്ന അർജുനെ പൂട്ടാൻ ഭാര്യയെ ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനിടെ മൊഴികൾ മാറ്റിപ്പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കാൻ ശ്രമിക്കുന്ന അർജുൻ പൂട്ടാനാണ് ഭാര്യ അമലയെയും കസ്റ്റംസ് ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണു അമലയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

എല്‍.എല്‍.ബി ബിരുദ വിദ്യാര്‍ത്ഥിനിയായ അമല കൊല്ലം സ്വദേശിനിയാണ്. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുൻ പുതുതായി എടുത്ത വീട്ടിലാണ് ഇവർ താമസിച്ചു വരുന്നത്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ തമ്മില്‍ നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. അർജുന് വരവിൽ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആർഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ വീട് ഭാര്യയുടെ അമ്മ സമ്മാനം നല്കിയതാണെന്നായിരുന്നു അർജുൻ മൊഴി നൽകിയത്. ഇതും കസ്റ്റംസ് അന്വേഷിക്കും.

Also Read:സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്​ നിർദേശം

അതേസമയം, സ്വർണക്കടത്ത് കേസിൽ ടി പി വധക്കേസ് പ്രതികൾക്കും ബന്ധമുണ്ടെന്ന അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി കേസിലെ പ്രതിയായ ഷാഹിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഷാഫിയുടെ വീട്ടിലെത്തിച്ച് അർജുൻ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക് നല്‍കിയെന്നുമായിരുന്നു അർജുൻ മൊഴി നൽകിയത്.

സിപിഎം നിയന്ത്രണത്തിലേക്കുള്ള പാര്‍ട്ടി ഗ്രാമത്തിലേക്ക് അന്വേഷണം നീളുമോയെന്ന ആകാംക്ഷയിലാണ് കേരളം. അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും എത്തിച്ച്‌ തെളിവെടുപ്പ് നടക്കും. ആയങ്കിയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഇതിലെ വാട്സ്‌ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസിന്റെ നീക്കം. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button