ഡൽഹി: അതിർത്തിയിൽ ഭീകര പ്രവർത്തനങ്ങളിലൂടെ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. രാജ്യത്തെ പൗരൻമാര്‍ക്കെതിരെയോ സേനാ കേന്ദ്രങ്ങൾക്കെതിരെയോ ആധുനിക യുദ്ധമുറകൾ വഴി പാക്കിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. ഇതിനുള്ള സ്ഥലവും സമയവും ഇന്ത്യൻ സേന നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഉപയോഗിച്ച ഡ്രോണുകൾ വിക്ഷേപിച്ചത് പാക്കിസ്ഥാനിൽ നിന്നാണോ, അതോ സമീപ പ്രദേശങ്ങളിൽ നിന്നാണോ എന്ന് ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും ആക്രമണത്തിന്റെ ആത്യന്തിക ഉദ്ദേശ്യം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിൽ പാക്കിസ്ഥാൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള പ്രതികരണം വളരെ വ്യത്യസ്തമായിരിക്കുമെന്നും തിരിച്ചടിക്കാനുള്ള എല്ലാ അധികാരവും സേനയ്ക്കുണ്ടെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
Post Your Comments